പുതുച്ചേരി: പുതുച്ചേരിയിൽ എൻഡിഎ, ഇന്ത്യ മുന്നണികൾ സീറ്റ് വിഭജന ചർച്ച ഊർജിതമാക്കി.
30 സീറ്റുകളാണു പുതുച്ചേരിയിലുള്ളത്. ഭരണപക്ഷമായ എൻആർസി- ബിജെപി സഖ്യം സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാക്കി.
എൻആർസി 16 സീറ്റിലും ബിജെപി 14 സീറ്റിലും മത്സരിക്കാനാണ് ധാരണ. ബിജെപിയുടെ വിഹിതത്തിൽനിന്ന് അണ്ണാ ഡിഎംകെയ്ക്കു സീറ്റ് നല്കും. പുതുച്ചേരിയിൽ മാത്രം 23 മണ്ഡലങ്ങളുണ്ട്.
കാരയ്ക്കലിൽ അഞ്ചു മാഹി, യാനം എന്നിവിടങ്ങളിൽ ഓരോ മണ്ഡലം വീതവും ഉണ്ട്. ഇന്ത്യ മുന്നണിക്കു നേതൃത്വം നല്കുന്നതു കോൺഗ്രസാണ്. ഏപ്രിൽ ഒന്പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്.